Monday, May 9, 2011

ഐഡിയ സ്റ്റാര്‍ സിംഗര്‍

ഞാന്‍, ബി.ടെക് അവസാന വര്‍ഷത്തില്‍ പഠിക്കുമ്പോഴത്തെ കാലം. അന്ന് ഞാന്‍ എന്തോ കാര്യത്തിന് തിരുവനന്തപുരം വരെ പോയിരുന്നു. തിരിച്ച് പോരാന്‍ റിസര്‍വേഷന്‍ ഇല്ലായിരുന്നു. 2 ദിവസം എന്ന് വിചാരിച്ച് പോയ കാര്യം ഒരു ദിവസം കൊണ്ട് തീര്‍ന്നു. തിരിച്ച് പോരാന്‍ രണ്ടാമത്തെ ദിവസത്തേക്കാണ് റിസര്‍വേഷന്‍. റിസര്‍വേഷന്‍ ചാര്‍ട്ട് നോക്കിയപ്പോള്‍ വെയിറ്റിങ്ങ് ലിസ്റ്റ് ആണ്. എന്‍ക്വയറിയില്‍ ചോദിച്ചപ്പോള്‍, വെയിറ്റിങ്ങ് ലിസ്റ്റ് ടിക്കറ്റ് എടുത്തോളൂ... സീ‍സണും വീക്കെന്റും അല്ലാത്തതിനാല്‍ ചാര്‍ട്ട് ഇടുമ്പോള്‍ ബെര്‍ത്ത് കിട്ടും എന്നു പറഞ്ഞു. പറഞ്ഞതനുസരിച്ച് റിസര്‍വേഷന്‍ കൌണ്ടര്‍ അന്വേഷിച്ചിട്ട് അവിടേക്ക് പോയി...

           പുറത്ത് ഒന്നാം നിലയിലെ റിസര്‍വേഷന്‍ കൌണ്ടറില്‍ എത്തി. അവിടെ ഏതാണ്ട് എല്ലാ കൌണ്ടറുകളും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. പക്ഷെ, അവിടെ ആ‍രും തന്നെ ടിക്കറ്റ് എടുക്കാന്‍ ഇല്ലാ‍യിരുന്നു. ഞാന്‍ കൌണ്ടറില്‍ ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ എഴുതിക്കൊടുത്തു.

             അപ്പോഴാ‍ണ്, എന്റെ അടുത്ത് അപ്പോള്‍ വന്ന ആളെ ഞാന്‍ നോക്കിയത്. അദ്ദേഹം എന്നെ നോക്കി ചിരിച്ചു. ഒരു പരിചയവും ഇല്ലാത്ത ആള്‍ ആയിരുന്നു അത്. ഞാന്‍ അങ്ങോട്ടും ചിരിച്ചു. അവിടെ ഒട്ടും തന്നെ തിരക്കില്ലാത്തതിനാല്‍ ഞങ്ങള്‍ തമ്മില്‍ സംസാരിച്ചു. അപ്പോഴത്തെ ഐഡിയ സ്റ്റാര്‍ സിംഗറിലെ ഒരു മത്സരാര്‍ത്ഥിയുടെ അച്ഛനായിരുന്നു അത്.

              അദ്ദേഹത്തിന്റെ കുട്ടിയ്ക്ക് വേണ്ടി എസ്.എം.എസ് അയക്കണമെന്നും, ഇത്തവണ ‘എലിമിനേഷന്‍ റൌണ്ടില്‍’ വരാന്‍ സാധ്യത ഉണ്ടെന്നും പറഞ്ഞു. എനിക്കാണെങ്കില്‍ പരിപാടിയെ കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു. ആ മത്സരാര്‍ത്ഥി ആരാണെന്ന് പോലും അപ്പോള്‍ എനിക്ക് മനസ്സിലായില്ല. എന്തായാലും എസ്.എം.എസ് അയച്ച് പൈസ കളയാന്‍ ഞാന്‍ ഒരുക്കം അല്ലായിരുന്നു.....

                 തിരിച്ച് വീട്ടിലെത്തി, പിന്നീടൊരു ദിവസം ആ പരിപാടിയില്‍ ആ കുട്ടിയേയും ആ അച്ഛനേയും കാണാനിടയായി.

             രണ്ട് - മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഈ പരിചയപ്പെടല്‍ വീണ്ടും ഓര്‍ത്തത്. കൊച്ചി ടസ്കേഴിന്റെ ഐ.പി.എല്‍ മത്സരം കാണുന്നതിനിടയിലാണ്, അമ്മ ഐഡിയ സ്റ്റാര്‍ സിംഗര്‍ കാണാന്‍ ഏഷ്യാനെറ്റ് വെക്കാന്‍ പറഞ്ഞത്. അപ്പോള്‍ ഈ കുട്ടി, ഇപ്പോഴത്തെ ഒരു മത്സരാ‍ര്‍ത്ഥിക്കൊപ്പം പാ‍ടുന്നത് കണ്ടു.

2 comments:

  1. വായിച്ചു, ആരാണ് , ഏതാണ് ഈ ‘കുട്ടി‘ എന്നോന്നും മനസ്സിലായില്ല്....

    ReplyDelete
  2. ഈ പോസ്റ്റ് എന്തെങ്കിലും കാരണത്താല്‍ ആ കുട്ടിയോ അവരുടെ മറ്റ് ബന്ധുക്കളോ വായിക്കുകയും അവര്‍ക്കെന്തെങ്കിലും കാരണത്താല്‍ ഇഷ്ടപ്പെടാതിരിരുന്നാലോ എന്നൊക്കെ വിചാരിച്ച് മനപ്പൂര്‍വ്വം പേരൊഴിവാക്കിയതാണ്.

    എനിക്കറിയാം, പോസ്റ്റില്‍ മോശമായിട്ടൊന്നും എഴുതിയിട്ടില്ല. എങ്കിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കാതിരിക്കുന്നതാണല്ലോ നല്ലത്.... :) :)

    ReplyDelete