Sunday, July 4, 2010

വീണ്ടും ഹര്‍ത്താല്‍.....

“ഹര്‍ത്താലിന്റെ സ്വന്തം നാട്ടില്‍” വീണ്ടും ഹര്‍ത്താല്‍... അതും ഒരാഴ്ചയ്ക്കുള്ളില്‍ ഒരേ കാര്യത്തിന് ഒരേ പാര്‍ട്ടിയുടെ ഹര്‍ത്താല്‍... പക്ഷെ ഇക്കുറി മറ്റൊരു പാര്‍ട്ടിയും കൂടെ ഉണ്ട്... അവരുടെ വക ഭാരത ബന്ദ് !!!!!.
                             ഭരിക്കുന്ന പാര്‍ട്ടി, ഭരിക്കുന്നതിന് പകരം ഭരണസ്തംഭനം ആണ് നടത്തുന്നത്. അതും 7 ദിവസത്തിനുള്ളില്‍ രണ്ട് തവണ. കഷ്ടം !!!!! ഇന്ധനവിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ആഴ്ച കേരളത്തില്‍ മാത്രം ഇടതു പക്ഷ സംഘടനകള്‍ ഹര്‍ത്താല്‍ നടത്തി. വീണ്ടും അതേ കാര്യത്തിന് ഇടതു പക്ഷ സംഘടനകള്‍ “ഭാരത ഹര്‍ത്താലി“ന് ആഹ്വാനം നടത്തി. കേരളത്തെ ഒഴിവാക്കിയതുമില്ല. അതില്‍ ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞതിപ്രകാരവും - “ കേരളത്തിലെ ജനങ്ങള്‍ രണ്ട് ഹര്‍ത്താലുകള്‍ നടത്താന്‍ കഴിവുള്ളവരത്രെ. “
                        ത്രിപുരയില്‍ ഇതേ കാര്യത്തിന് കഴിഞ്ഞ ആഴ്ച ഹര്‍ത്താല്‍ നടത്തിയിരുന്നു. അവിടുത്തെ മുഖ്യമന്ത്രിയും മുതിര്‍ന്ന പി.ബി അംഗവും ആയ ശ്രീ. മണിക്‌ സര്‍ക്കാര്‍ പറഞ്ഞതിപ്രകാരം - “ഒരേ കാര്യത്തിന് രണ്ട് തവണ ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ പറ്റില്ല. അതുകൊണ്ട് അവിടെ ഇടതു പക്ഷ സംഘടനകള്‍ ഹര്‍ത്താല്‍ നടത്തില്ല”. ആ നിലപാടിനെ ഞാന്‍ ബഹുമാനിക്കുന്നു.
                         അധികാരതിമിരം ബാധിച്ച കേരളത്തിലെ മന്ത്രിമാരോട് ഇതേ പറയാനുള്ളൂ‍. നിങ്ങളെ തിരഞ്ഞെടുത്ത അതേ ജനങ്ങള്‍ക്ക് നിങ്ങളെ പുറത്താക്കാനും അധികാരമുണ്ട്.
                           പക്ഷെ, അത് അഞ്ച് വര്‍ഷം കൂടുമ്പോള്‍ മാത്രമെന്നുള്ളത് ഇവിടുത്തെ ജനങ്ങള്‍ക്ക് കിട്ടിയ ശാപം ആണ്.

3 comments:

  1. excellent opion ,i am also strongly agreeing with you

    ReplyDelete
  2. past present future എന്നാണല്ലൊ.വര്‍തമാനം മാത്രം പോര,ഇത്തിരി ചരിത്രവും മനസ്സിലാക്കുന്നതു നന്ന്.

    ReplyDelete
  3. അതെ... അതു തന്നെയാ എനിക്കും പറയാനുള്ളത്... ഇവിടെ ഏത് പാര്‍ട്ടി ഭരിച്ചാലും വാചകമടി മാത്രം....

    ഭരിക്കുന്ന പാര്‍ട്ടി ഭരിക്കുകയാണ് വേണ്ടത്..... അല്ലാതെ “ഭരണസ്തംഭനം” അല്ല നടത്തേണ്ടത്.. അതും ഒരേ കാര്യത്തിന് ഒരാഴ്ചക്കുള്ളില്‍ 2 തവണ.... ഈ ഹര്‍ത്താല്‍ കൊണ്ടും ഒന്നും നടന്നില്ലല്ലോ.....

    Past ലും Present ലും ഹര്‍ത്താല്‍ കൊണ്ട് ഒന്നും നേടിയിട്ടില്ല.... ഇനി Future ലും ഒന്നും നേടില്ല......

    ReplyDelete