Monday, July 19, 2010

രണ്ട് മണിക്കൂറില്‍ നിന്ന് രണ്ട് മിനുട്ടിലേയ്ക്ക് വളര്‍ന്ന മാറ്റം......

രണ്ട് ദിവസം മുന്‍പാണ് “ഒരു നാള്‍ വരും“ എന്ന മോഹന്‍ലാല്‍ - ശ്രീനിവാസന്‍ കൂട്ടുകെട്ടിന്റെ സിനിമ കണ്ടത്.  അതിലെ ഒരു പ്രധാന താ‍രം (സിനിമയുടെ കഥാഗതിയെ ചിലപ്പോഴെങ്കിലും ബാധിച്ചേക്കാമെന്നുള്ളതിനാല്‍ ആരാണെന്ന് പറയുന്നില്ല) BSNL ഓഫീസില്‍ ചെന്ന് ഒരു ഫോണ്‍നമ്പറിലേക്ക് വന്നതും പോയതും ആയ നമ്പറുകളുടെ ലിസ്റ്റ് വേണമെന്ന് പറയുന്നു. ഓഫീസര്‍ ഒരു രണ്ട് മിനിട്ട് ഇരിക്കൂ എന്ന് പറയുകയും, പറഞ്ഞപോലെ രണ്ട് മിനിട്ടിനുള്ളില്‍ ആ ലിസ്റ്റ് ഒരു Print Out എടുത്ത് കൊടുക്കുകയും ചെയ്തു.
                    ഈ സിനിമ കണ്ട് കൊണ്ടിരിക്കുമ്പോള്‍ തന്നെ, എനിക്ക് ഓര്‍മ്മ വന്നത് മമ്മൂട്ടി നായകനായി അഭിനയിച്ച “ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്” എന്ന സിനിമയാണ്. അതില്‍ ഇതു പോലെ തന്നെ ഒരു ഫോണ്‍ നമ്പറിലേക്ക് വന്നതും പോയതും ആയ ലിസ്റ്റ് സുരേഷ് ഗോപി അവതരിപ്പിച്ച കഥാപാത്രം ആവശ്യപ്പെടുമ്പോള്‍ രണ്ട് മണിക്കൂറിനകം തരാമെന്ന് പറയുന്ന ടെലിഫോണ്‍ ഓഫീസറെയാണ്.
                      രണ്ട് മണിക്കൂറില്‍ നിന്ന് രണ്ട് മിനുട്ടിലേയ്ക്ക് വളര്‍ന്ന ഈ ടെക് നോളജിയില്‍ സംഭവിച്ച മാറ്റം അഭിനന്ദനം തന്നെ.... മറ്റെല്ലാ ഭാഗങ്ങളിലും ഈ മാറ്റം വന്നിട്ടുണ്ടെന്നെനിക്കുറപ്പുമുണ്ട്...... 

                ടെക് നോളജിയുടെ ഈ മാറ്റങ്ങളെല്ലാം തന്നെ മനുഷ്യന്റെയും മാറ്റങ്ങള്‍ക്കിടയില്‍ നന്മയുടെ ഭാഗമാക്കാന്‍ നമുക്ക് കഴിഞ്ഞിരുന്നെങ്കില്‍ എന്ന്‍ ഞാന്‍ ആശിച്ച് പോകുകയാണ്... 

3 comments:

  1. കൊള്ളാം... നന്നായിട്ടുണ്ട്. എന്നിട്ട് സിനിമ എങ്ങനെ എന്ന് നീ പറഞ്ഞില്ല.
    കാണാന്‍ കൊള്ളാമോ ???

    ReplyDelete
  2. സിനിമയെക്കുറിച്ചായിരുന്നില്ലല്ലോ പോസ്റ്റ്.... അതുകൊണ്ടാണത് പറയാതിരുന്നത്..... സിനിമ വലിയ കുഴപ്പമില്ല..... അത്ര കുടുംബ പശ്ചാത്തലം ഒന്നും അവകാശപ്പെടാന്‍ കഴിയില്ലെങ്കിലും ബോറടിക്കാതെ കണ്ടിരിക്കാം.... അത്ര മാത്രം.....

    ReplyDelete
  3. really nice thought and you have good talent in writing

    ReplyDelete