Friday, June 3, 2011

ഉച്ചഭക്ഷണം

ഇന്ന് ഉച്ചയ്ക്ക് ഊണ് കഴിക്കാന്‍ ഇറങ്ങുമ്പോഴാണ് സലാം സാറും മെജോ സാറും വന്നത്. സലാം സാറിന്റെ കാര്‍ എടുക്കാന്‍ തീരുമാനിച്ചു.

         “എന്തായാലും കാറുണ്ടല്ലോ, ഇന്ന് വെള്ളിയാഴ്ചയും ആണ്, ഉച്ചയ്ക്ക് സമയവും ഉണ്ടല്ലോ... നമുക്ക് ഷാലിമാറില്‍ പോയാലോ ?” - പറഞ്ഞത് ഞാനായിരുന്നു.

           കാറില്‍ ഉണ്ടായിരുന്ന അരുണ്‍ സാര്‍, സലാം സാര്‍, മെജൊ സാര്‍ എല്ലാവരും അതംഗീകരിച്ചു. മെജോ സാര്‍ ആണ് കാര്‍ ഓടിച്ചിരുന്നത്.

              വെട്ടിക്കാട്ടിരിയില്‍ നിന്നും ഷൊര്‍ണൂര്‍ റോഡിലേക്ക് തിരിഞ്ഞു. അവിടെ ഉള്ള പള്ളിയുടെ മുന്‍പില്‍ എത്തിയപ്പോഴാണ് സലാം സാര്‍ ഇന്ന് വെള്ളിയാഴ്ചയാണല്ലോ പള്ളിയില്‍ പോകണമല്ലോ എന്നാലോചിച്ചത്. വാച്ചില്‍ നോക്കിയപ്പോള്‍ ഒരു മണി ആയിട്ടില്ല. ഭക്ഷണം കഴിക്കാന്‍ ഷാലിമാറില്‍ പോയാല്‍ പള്ളിയില്‍ പോകാന്‍ പിന്നെ സമയം കിട്ടില്ല. പള്ളിയില്‍ കയറണോ അതോ ഞങ്ങളോടൊപ്പം പോരണോ എന്നാലോചിച്ച സാര്‍ ഞങ്ങളോടൊപ്പം പോരാന്‍ തീരുമാനിച്ചു.

         അവിടെ നിന്ന് മെജോ സാര്‍ വണ്ടിയെടുത്തതും, ആ പള്ളിയുടെ മുന്‍പില്‍ വെച്ച്, റോഡിനു നടുവില്‍ വണ്ടി ഓഫ് ആയിപ്പോയി. എത്ര നോക്കിയിട്ടും വണ്ടി സ്റ്റാര്‍ട്ട് ആകുന്നില്ല. അപ്പോഴാണ് പെട്രോള്‍ തീര്‍ന്ന കാര്യം ശ്രദ്ധയില്‍ പെട്ടത്. പള്ളിയില്‍ കയറാതെ ഭക്ഷണം കഴിക്കാന്‍ പോകാന്‍ ശ്രമിച്ചതിന് ഞങ്ങള്‍ക്ക് ഉള്ള ശിക്ഷയാണോ അത് എന്ന് ഞങ്ങള്‍ സംശയിച്ചു......

          എന്തായാലും വണ്ടി വശത്തേക്ക് ഒതുക്കി ഇട്ട് കോളേജില്‍ ഉള്ള എബ്രഹാം സാറിനെ ഫോണ്‍ ചെയ്ത് ബൈക്ക് ആയി വരാന്‍ പറഞ്ഞു. സാറിന്റെ ബൈക്കില്‍ ഷൊര്‍ണൂര്‍ വരെ പോയി, പെട്രോള്‍ വാങ്ങിക്കൊണ്ടു വന്നാണ് വണ്ടിയെടുത്തത്. സലാം സാര്‍ പള്ളിയിലേക്കും പോയി. എന്തായാലും പിന്നെ, ഷാലിമാറില്‍ പോകാന്‍ സമയം ഇല്ലാത്തതിനാല്‍ കോളേജിന്റെ മുന്നില്‍ ഉള്ള കടയില്‍ നിന്നും കഴിച്ചു.

               ഇതാണോ “ദൈവത്തിന്റെ കളികള്‍ ?“

2 comments:

  1. അതെ..അതെ..

    “സിന്‍സില” പാട്ടിനെക്കുറിച്ചും അത് “സീനിയേഴ്സ്“ സിനിമയില്‍ ഉപയോഗിച്ചതിനെക്കുറിച്ചുമൊക്കെ ആണ് ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരുന്നത്.. “സിന്‍സില” എന്ന പാട്ട് പാടാനാണ് ഞങ്ങള്‍ക്കപ്പോള്‍ തോന്നിയത്.... :) :) :)

    ReplyDelete